Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ യാത്രാ...

അമേരിക്കയിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു നദിയിൽ വീണു

വാഷിംഗ്‌ടൺ : അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയിൽ തകർന്നുവീണു. വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു റിപ്പോർട്ട്.ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം 9.30 ഓടെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്.

യു എസ് സേനയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. കന്‍സാസില്‍ നിന്ന് വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടം.പോട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തിയാതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണം : അന്വേഷിച്ച് നടപടിയെടുക്കാൻ നേതൃത്വം

തിരുവനന്തപുരം : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം.രാഹുലിനെതിരെ ലഭിച്ച പരാതികൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം : നൂറിലേറെപ്പേർ മരിച്ചുവെന്ന് റിപ്പോർട്ടുകൾ

കാബൂൾ : തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം.റിക്ടർ സ്കെയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലേറെപ്പേർ മരിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ടുകൾ .ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു ഭൂചലനം ഉണ്ടായത്....
- Advertisment -

Most Popular

- Advertisement -