Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsപത്തൊൻപതുകാരിയെ ആത്മഹത്യ...

പത്തൊൻപതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : പത്തൊൻപതുകാരിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻ വയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശിൻ്റെയും രാജിയുടെയും മകൾ ഗായത്രിയെ ആണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാതാവ് ജോലി കഴിഞ്ഞ് ഇന്ന് 3 മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഡിഗ്രി പഠനത്തിന് ശേഷം അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ മിലിട്ടറി പ്രവേശനത്തിനുള്ള പരിശീലനത്തിലായിരുന്നു പെൺകുട്ടി. മകൾ പഠിക്കുന്ന സ്ഥാപനത്തിലെ ഒരാൾ ലൈംഗിക ചുവയോടെ സംസാരിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും മകൾ നേരത്തെ പരാതിപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടൽ പൊലീസ് മാതാപിതാക്കളിൽ നിന്ന് മൊഴി ശേഖരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേവി ഡേ : രാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം : നേവി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു നാളെ (ഡിസംബർ 3) തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും....

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി

പമ്പ : നീലിമലയില്‍ ശബരിമല തീർത്ഥാടക  ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ വഴിയുള്ള വൈദ്യുതി തൂണിലെ കണ്ടക്ടര്‍ ഉരുകി വൈദ്യുതി തൂണിലേക്കും തുടര്‍ന്ന്...
- Advertisment -

Most Popular

- Advertisement -