Monday, June 15, 2026
No menu items!

subscribe-youtube-channel

HomeSpiritualപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ജന്മദിന മഹോത്സവത്തിന് കൊടിയേറി

തിരുവല്ല / ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവ സഭാ സ്ഥാപകൻ  പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവത്തിന് തുടക്കമായി.  സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ  സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടന്നു.

ഗുരുകുല ശ്രേഷ്ഠൻ എം. ഭാസ്ക്കരൻ, സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ റ്റി.കെ. അനീഷ് , കെ.ഡീ സീത്കുമാർ, ട്രഷറാർ ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല ഉപശ്രേഷ്ഠൻമാരായ കെ.എസ് വിജയകുമാർ, മണി മഞ്ചാടിക്കരി, ഗുരുകുല ഉപദേഷ്ടാക്കന്മാരായ പി.കെ.തങ്കപ്പൻ, സി.കെ. ജ്ഞാനശീലൻ, സഭാ  ഹൈകൗൺസിൽ അംഗങ്ങൾ, യുവജനസംഘം  കേന്ദ്ര സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വൈകിട്ട് എട്ടുകര സംഗമവും സമ്മേളനവും നടന്നു. എട്ടുകര കൺവീനർ സി.കെ. ജ്ഞാനശീലൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ ഉത്ഘാടനം ചെയ്തു. ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ ജനറൽ സെക്രട്ടറിമാരായ റ്റി.കെ. അനീഷ് മുഖ്യപ്രഭാഷണവും കെ.ഡി സീത്കുമാർ ജന്മദിന സന്ദേശവും നല്കി.

ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഹൈകൗൺസിലംഗം പി.റ്റി. ദേവകുമാർ, മേഖലാ ഉപദേഷ്ടാക്കന്മാരായ സി.ഡി. വിദ്യാധരൻ , സി.കെ. കുട്ടപ്പൻ, വി.റ്റി. തങ്കപ്പൻ, ശാഖ  ഉപദേഷ്ടാവ് മോഹൻദാസ്, യുവജനസംഘം കേന്ദ്ര സമിതിയംഗങ്ങളായ ഗുരുദാസ്, അഞ്ജലി ആയുഷ് , എൻ. അനിൽകുമാർ, സുരേഷ് കുമാർ, രാഹുൽ, ജയേഷ് കെ.വി. സുരേഷ്, ശ്യാം ഓതറ, ജയലക്ഷ്മി, മനേഷ് വി.എൻ, എൻ. രാജൻ എന്നിവർ പ്രസംഗിച്ചു.

പ്രൊഫ. ശ്രീരഞ്ജിനി കോടമ്പള്ളി  അവതരിപ്പിച്ച സംഗീത കച്ചേരിയും തുടർന്ന് ഇരവിപേരൂർ എട്ടുകര ശാഖകളുടെ കലാപരിപാടികളും നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 10-04-2026 Suvarna Keralam SK-48

1st Prize Rs.1,00,00,000/- RN 627618 (KOZHIKKODE) Consolation Prize Rs.5,000/- RO 627618 RP 627618 RR 627618 RS 627618 RT 627618 RU 627618 RV 627618 RW 627618 RX 627618...

നെഹ്റു ട്രോഫി വള്ളംകളി : 30ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30-ന് ആലപ്പുഴ  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല,...
- Advertisment -

Most Popular

- Advertisement -