Wednesday, May 27, 2026
No menu items!

subscribe-youtube-channel

HomeNewsപി. ആർ...

പി. ആർ ഡി. എസ്സ് ഭക്തിഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു

തിരുവല്ല : ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ 147-ാം മത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ​ദൈവസഭയുടെ നേതൃത്വത്തിൽ നടത്തിയ ഭക്തി ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. അഞ്ച് ഗജവീരൻമാരുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ പാഞ്ചാരിമേളം, പമ്പമേളം, ചെണ്ടമേളം, ബാൻഡ് മേളം, ടാബ്ലോകൾ, നിശ്ചല ദൃശ്യങ്ങൾ,  തുടങ്ങിയവയും ഘോഷയാത്രക്ക്​ മിഴിവേകി.

പി.ആർ.ഡി.എസ് പ്രസിഡൻ്റ് വൈ. സദാശിവൻ ഘോഷയാത്ര ഉദ്ഘാടനം ​ ചെയ്തു. ഒന്നാം നിരയിൽ സഭാ നേതൃത്വവും രണ്ടാം നിരയിൽ  ഹൈകൗൺസിൽ, ഗുരുകുല സമിതിയംഗങ്ങളും മൂന്നാം നിരയിൽ യുവജനസംഘം കേന്ദ്രസമിതിയംഗങ്ങളും തൊട്ടു പിന്നിലായി ആചാര്യ കലാക്ഷേത്രം,  എംപ്ലോയീസ് ഫോറം, വർക്കിംഗ് കമ്മറ്റിയംഗങ്ങൾ എന്നീ ഉപസമിതികളും പങ്കെടുത്തു.

തുടർന്ന് ശാഖാ ബാനറുകൾക്ക് പിന്നിലായി ശാഖാംഗങ്ങളും ഏറ്റവും പിന്നിലായി ഛായാചിത്രങ്ങൾ വഹിച്ചു കൊണ്ട് അഞ്ച് ഗജവീരന്മാരും ഷോഷയാത്രയെ അകമ്പടി സേവിച്ചു.  7 മണിയോടെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ എത്തിച്ചേർന്ന ഘോഷയാത്രയെ സ്വീകരിച്ച് വിശുദ്ധ മണ്ഡപത്തിൽ സ്വീകാര്യ പ്രാർത്ഥന നടത്തി. 

ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്കരൻ, ജനറൽ സെക്രട്ടറിമാരായ റ്റി.കെ. അനീഷ്, കെ.ഡി. സീത്കുമാർ, വൈസ് പ്രസിഡൻ്റ് എം. പൊന്നമ്മ, ട്രഷറാർ ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, ഗുരുകുല ഉപശ്രേഷ്ഠന്മാരായ കെ.എസ്. വിജയകുമാർ, മണി മഞ്ചാടിക്കരി, ഹൈക്കൗൺസിൽ അംഗങ്ങളായ വി.ആർ കുട്ടപ്പൻ, കെ. ദേവകുമാർ, പി.എസ് സജിമോൻ, പി. റ്റി. ദേവകുമാർ, പി.എൻ. രഘുനാഥ്, എസ്. മധുകുമാർ, എം.ആർ തമ്പി, റ്റി.ജെ. ശശികുമാർ, കെ.വി കൃഷ്ണൻ, വി.പി ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളി വാർത്ത തള്ളി സിപിഎം

പത്തനംതിട്ട :സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്ന വാർത്ത തള്ളി സിപിഎം. പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന ജനകീയ പിന്തുണയെ...

മണിപ്പൂരിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാക്ക് വീരമൃത്യു. മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ഭീകരാക്രമണത്തിലാണ് സബ് ഇൻസ്പെക്ടർ എൻ. സർകർ, ഹെഡ് കോൺസ്റ്റബിൾ അരുപ് സൈനി എന്നിവർ വീരമൃത്യു വരിച്ചത്.സിആർപിഎഫ്...
- Advertisment -

Most Popular

- Advertisement -