പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40. യോഗ്യതകള്‍: പ്ലംബര്‍ -ഐടിഐ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍-ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ പോളിടെക്നിക് ഡിപ്ലോമ. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2222364.
