Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ നഗരസഭയുടെ...

ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ശതാബ്ദി മന്ദിരത്തില്‍

ആലപ്പുഴ: നഗരസഭയുടെ  പ്രവര്‍ത്തനങ്ങൾ മാർച്ച് 10 തിങ്കളാഴ്ച മുതല്‍ പുതിയ ശതാബ്ദി മന്ദിരത്തില്‍ ലഭ്യമാകും. ഫയലുകളും കമ്പ്യൂട്ടര്‍ സിസ്റ്റവുമടക്കം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ അവധി ദിവസങ്ങളായ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി നടന്നുവരുന്നു.

പ്രവര്‍ത്തിദിനമായ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും തടസ്സമില്ലാതെ നല്‍കാനുള്ള നിലയിലാണ് ഷിഫ്റ്റിംഗ് പുരോഗമിക്കുന്നത്. അടുത്തദിവസം തന്നെ വിപുലമായ ഉദ്ഘാടന പരിപാടികളോടെ നഗരസഭയുടെ മുഴുവൻ സേവനങ്ങളും ശതാബ്ദി മന്ദിരത്തില്‍ സംയോജിപ്പിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും.

2016-17 കാലയളവിലാണ് ശതാബ്ദി മന്ദിരം നിർമ്മാണം ആരംഭിച്ചത്. 15 കോടിയിലധികമാണ് നിർമ്മാണ ചെലവ്. ആർക്കിടെക്ട് പത്മശ്രീ ജി ശങ്കർ മാനേജിംഗ് ഡയറക്ടറായുള്ള ഹാബിറ്റാറ്റ് ടെക്നോളജീസിനായിരുന്നു നിർമ്മാണ ചുമതല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനാതിർത്തിയിൽ പശുവിനെ മേയ്‌ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കോങ്ങാട് മലയിൽ പശുവിനെ മേയ്‌ക്കാൻപോയ സ്ത്രീയെയും വളർത്തു പശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയും (40) അവരുടെ വളർത്ത് പശുവിനെയും ആളൊഴിഞ്ഞ പറമ്പിലാണ് മരിച്ച നിലയിൽ...

എല്ലാ സമുദായങ്ങളുടെയും പുരോഗതി ക്രൈസ്തവരുടെ ലക്ഷ്യമാകണം ജസ്റ്റിസ്‌ ജെ ബി കോശി

ചങ്ങനാശ്ശേരി : സ്വന്തം സമുദായത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മറ്റ് സമുദായങ്ങളുടെ പുരോഗതിയും ഉറപ്പ് വരുത്തുവാൻ ക്രൈസ്തവർ മുന്നിട്ട് ഇറങ്ങണമെന്ന് ജസ്റ്റിസ് ജെ ബി കോശി അഭിപ്രായപെട്ടു. സമൂഹത്തിലെ എല്ലാ ജനവിഭഗങ്ങളുടെയും പുരോഗതിയിലൂടെ...
- Advertisment -

Most Popular

- Advertisement -