തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും കല്ലട കണ്ണാശുപത്രി തിരുവല്ല മെഡി ഹെൽത്ത് ലബോറട്ടറിസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണ്ണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ പരിശോധനയും നടന്നു.
കരയോഗം പ്രസിഡന്റ് പി.റ്റി. മോഹനൻ നായർ ഉദ്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് അഭിലാഷ്, പഞ്ചായത്ത് മെമ്പർ മാരായ സനിൽകുമാരി, അശ്വതി രാമചന്ദ്രൻ, കരയോഗം സെക്രട്ടറി എം.എൻ രാജശേഖരൻ എന്നിവർ പങ്കെടുത്തു.