Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsക്രൂ 10...

ക്രൂ 10 ദൗത്യം മുടങ്ങി : സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചു വരവ് വൈകും

വാഷിംഗ്‌ടൺ :  സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യം മുടങ്ങി. വിക്ഷേപിക്കുന്നതിനു മുൻപു റോക്കറ്റിന്റെ ലോഞ്ച്പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്. ഇതോടെ മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിതയുടെയും സഹയാത്രികന്റെയും മടങ്ങിവരവ് ഇനിയും വൈകാനാണ് സാധ്യത.16ന് ഇരുവരും മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു ക്രൂ 10 ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്.നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണു ക്രൂ10. രണ്ട് യുഎസ് ബഹിരാകാശ യാത്രികരും ജപ്പാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഓരോരുത്തരും അടങ്ങുന്ന നാലംഗ സംഘത്തെ വഹിച്ച് കൊണ്ട് പോകുന്ന ദൗത്യത്തിൽ നാല് പേരും ഐഎസ്എസിൽ തങ്ങുകയും പകരം സുനിതയും വിൽമോറും തിരികെ വരികയും ചെയ്യും .

പുതിയ വിക്ഷേപണ തീയതി സ്പേസ്എക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച രാത്രിയോടെ വിക്ഷേപണത്തിന് ശ്രമം നടക്കുമെന്ന് സൂചനയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുലിക്കോട്ടിൽ തിരുമേനി വിദ്യാഭ്യാസത്തിലൂടെ സമ​ഗ്ര പുരോ​ഗിത ലക്ഷ്യം വെച്ച ദാർശനികൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്റെ പുരോ​ഗതി വിദ്യാഭ്യാസത്തിലൂടെ എന്ന ദാർശനിക ചിന്തയെ പ്രവർത്തിപദത്തിലെത്തിച്ച കർമ്മയോ​ഗിയായിരുന്നു പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ...

വരും ദിവസങ്ങളിൽ വ്യാപക വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്  വരും ദിവസങ്ങളിൽ വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 16 മുതൽ കേരളത്തിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു തുടങ്ങും. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ആരംഭിച്ച് പുലർച്ചെ വരെ...
- Advertisment -

Most Popular

- Advertisement -