Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiആന എഴുന്നള്ളിപ്പ്...

ആന എഴുന്നള്ളിപ്പ് : ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

വളര്‍ത്തുനായ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പടുവിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു

കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു

കൊല്ലം : മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു. കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു. ഇരുവരും തിരുവനന്തപുരം...

Kerala Lotteries Results : 17-04-2025 Karunya Plus KN-569

1st Prize Rs.8,000,000/- PT 351400 (PALAKKAD) Consolation Prize Rs.8,000/- PN 351400 PO 351400 PP 351400 PR 351400 PS 351400 PU 351400 PV 351400 PW 351400 PX 351400...
- Advertisment -

Most Popular

- Advertisement -