ന്യൂഡൽഹി : രാജ്യത്ത് ആധാർ കാർഡും വോട്ടര്‍ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാർ വിളിച്ചു ചേർത്ത നിർണായക യോഗം ഇന്ന് നടക്കും.കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമ നിര്‍മാണ സെക്രട്ടറി, യുണീക് ഐഡന്‍റിഫിക്കേഷൻ സിഇഒ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിലൂടെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഒഴിവാക്കാമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. യോഗത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായും നിയമസഭാ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു .