Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduശമ്പളമില്ലാതെ 5...

ശമ്പളമില്ലാതെ 5 വർഷം ജോലി : ആത്മഹത്യ ചെയ്ത് 24 നാളുകൾക്ക് ശേഷം നിയമന ഉത്തരവ്

കോഴിക്കോട് : അധ്യാപികയായി ശമ്പളമില്ലാതെ 5 വർഷം ജോലി ചെയ്‌തിട്ടും നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്‌ക്ക് നിയമനാംഗീകാരം. താമരശ്ശേരി സ്വദേശി അലീന ബെന്നിക്കാണ് അധ്യാപികയായി നിയമനാംഗീകാരം ലഭിച്ചത്. മാർച്ച് പതിനഞ്ചിനാണ് ഉപജില്ല വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ആത്മഹത്യ ചെയ്ത് 24 നാളുകൾക്ക് ശേഷമാണ് നിയമന ഉത്തരവ്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന. കഴിഞ്ഞ ഫെബ്രുവരി 19നാണ് അലീന ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തളിപ്പറമ്പിലെ തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ യുവതി പിടിയിൽ

കണ്ണൂർ : തളിപ്പറമ്പിലെ തീപിടിത്തത്തിനിടെ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിലായി.തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ നിന്നും പതിനായിരം രൂപയുടെ സാധനങ്ങൾ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്. പ്രദേശത്തുണ്ടായിരുന്നവരെല്ലാം...

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം : 10 പേർ മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു .തെലങ്കാനയിലെ പാസമൈലാറം വ്യാവസായിക മേഖലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ തിങ്കളാഴ്ച...
- Advertisment -

Most Popular

- Advertisement -