Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത് ...

പെരിങ്ങര ഗ്രാമപഞ്ചായത്ത്  മാലിന്യമുക്ത ഹരിത പഞ്ചായത്തായി

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിനെ  മാലിന്യമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ചാത്തൻകേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അനു.സി.കെ പഞ്ചായത്തിനെ മാലിന്യ മുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു.

ജനപ്രതിനിധികൾ, ആശാവർക്കർമാർ, പഞ്ചായത്ത് ജീവനക്കാർ, അംഗനവാടി ജീവനക്കാർ, വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, സന്നദ്ധസേവക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വാർഡ് തലത്തിൽ മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത വീടുകൾക്ക് ഉപഹാരം നൽകി ആദരിച്ചു, പഞ്ചായത്തിലെ മുഴുവൻ ഓഫീസുകൾ അംഗണവാടികൾ അയൽക്കൂട്ടങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങൾ ആയി പ്രഖ്യാപിച്ചിരുന്നു.

ഇനിയും ഞാൻ ഒഴുകട്ടെ മൂന്നാംഘട്ട ക്യാമ്പയിനിൽ ഉൾപ്പെടുത്തി  പഞ്ചായത്തിലെ വിവിധ ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങുകയും മാലിന്യ ശേഖരണത്തിന് പാതയോരങ്ങളിൽ  ബോട്ടിൽ ബൂത്ത്, ബിൻ എന്നിവയും സ്ഥാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് : എ.ഡി.ജി.പി റിപ്പോര്‍ട്ട് തേടി

ശബരിമല : പതിനെട്ടാം പടിയില്‍ തിരിഞ്ഞു നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ചയാണു വിവാദ ഫോട്ടോ എടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും...

Kerala Lotteries Results 12-10-2024 Karunya KR-675

1st Prize Rs.80,00,000/- KS 969212 (PAYYANNUR) Consolation Prize Rs.8,000/- KN 969212 KO 969212 KP 969212 KR 969212 KT 969212 KU 969212 KV 969212 KW 969212 KX 969212...
- Advertisment -

Most Popular

- Advertisement -