Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഐബി വനിത...

ഐബി വനിത ഓഫീസറുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി

തിരുവനന്തപുരം: ഐബി  വനിത ഓഫീസറുടെ ആത്മഹത്യയിൽ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകന്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിനായി അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗര്‍ഭച്ഛിദ്രത്തിന് സഹായിച്ച യുവതിയെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി.

സുകാന്തിന്‍റെ പുതിയ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴികളും പൊലീസ് ശേഖരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രാടം ഇന്ന് : ഓണത്തിരക്കിൽ നാടും നഗരവും

പത്തനംതിട്ട : ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും. വിലക്കുറവും, വിലപേശി വാങ്ങാമെന്നതും  നോക്കി സാധനങ്ങൾ ഏറെയും വാങ്ങാൻ എത്തുന്നത് ...

മഴ: ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ : മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളില്‍  രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഏഴ് കുടുംബങ്ങളിലെ ഒന്‍പത് പുരുഷന്‍മാരും പത്ത് സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 31 പേരാണ്...
- Advertisment -

Most Popular

- Advertisement -