Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാറമടക്കുളത്തിൽ രണ്ട്...

പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: എരുമേലിയിലെ പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ചീരംചേമ്പിൽ ആഷ്‌ലിൻ, പ്ലസ് വൺ വിദ്യാർത്ഥി തടത്തിൽ ആഷീർ എന്നിവരാണ് മരിച്ചത്.

പാറമടക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇരുവരും. കാൽ വഴുതി വീണാണ് അപകടമെന്നാണ് സൂചന. എന്തിനാണ് ഇവർ ഇവിടെ എത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വൈകിട്ട് 5.30 വരെ മരിച്ച രണ്ട് പേരെയും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെയും ഒരുമിച്ച് നാട്ടുകാർ കണ്ടിരുന്നു. ഇതിന് ശേഷമാണ് അപകടമുണ്ടായത്.

രണ്ട് പേർ പാറമടക്കുളത്തിൽ വീണ വിവരം കൂടെയുണ്ടായിരുന്നവർ തന്നെയാണ് പ്രദേശവാസികളെ അറിയിച്ചത്. മൃതദേഹങ്ങൾ എരുമേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിൽപ്പനയ്ക്കായി എത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി ആസാം സ്വദേശി എക്സൈസ് പിടിയിൽ.

കോട്ടയം: വിൽപ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും കഞ്ചാവുമായി ആസാം സ്വദേശി കോതമംഗലത്ത് എക്സൈസ് പിടിയിൽ. ആസാം സ്വദേശിയായ ഹനീഫ (29) യെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിൽപ്പനക്കായി എത്തിച്ച മാരക മയക്കുമരുന്നായ...

ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകി .പുഷ്പക്, പരിമള്‍ എന്നി കപ്പലുകൾക്കാണ് കടലിടുക്കിലൂടെ സുരക്ഷിതമായി പോകാൻ ഇറാന്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്...
- Advertisment -

Most Popular

- Advertisement -