Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യ –...

ഇന്ത്യ – പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ: ഉറിയിൽ പാക്ക് ഷെല്ലിങ്ങിൽ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ  കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ – പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ഉറിയിൽ പാക്ക് ഷെല്ലിങ്ങിൽ 15 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.

കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരെ വധിച്ചു. പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിലെ സംഘർഷാവസ്ഥ ശക്തമായി തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ കഞ്ചാവ് പിടിച്ചെടുത്തു

ചെങ്ങന്നൂർ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ റെയ്ഡിൽ മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചെങ്ങന്നൂർ റെയിൽ വേസ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ക്ലോക്ക് റൂമായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ...

പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്: ഗതാഗതം  തടസ്സപ്പെട്ടു

പന്തളം : എം സി റോഡിൽ പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ 7.45 ന് കുളനട പെട്രോൾ പമ്പിന് സമീപമാണ് അപകടം. പന്തളം ഭാഗത്തേക്ക്...
- Advertisment -

Most Popular

- Advertisement -