തിരുവല്ല: മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹിക സേവന വിഭാഗമായ “കൂടെ” പുല്ലാട് മഹാത്മാ സേവാഗ്രാമിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലാട് സെൻറ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പ് കോയിപ്രം പഞ്ചായത്ത് പ്രസിഡണ്ട് സുജാത ഉദ്ഘാടനം ചെയ്തു.
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി സൂപ്രണ്ട് ഡോ. സാം അബ്രാഹാമിന്റെ നേതൃത്വത്തിൽ പതിനൊന്നു മൾട്ടി സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ധരും പതിനൊന്നു കൺസ്റ്റന്റ് ഡോക്ടർമാർ നാനൂറോളം രോഗികളെ പരിശോധിച്ച് ചികിത്സ നിർണ്ണയിച്ചു. കോയിപ്രം പഞ്ചായത്തു മെമ്പർ ആൻ മണിയാട്ട് ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഡോ. ടാലോ വർഗീസ് കുര്യൻ പ്രമേഹ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.