Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsവിഷു ബമ്പർ...

വിഷു ബമ്പർ നറുക്കെടുപ്പ് 28 ന്

തിരുവനന്തപുരം : 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ – 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 28 ന് ഉച്ചയ്ക്ക് 2 ന് നടക്കും. വില്പനയ്ക്കായി വിപണിയിൽ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച നാലു മണിക്കുള്ളിൽ 42,17,380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്.

ടിക്കറ്റു വില്പനയിൽ ഇത്തവണയും പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ല 5,22,050 ടിക്കറ്റുകളും തൃശൂർ 4,92,200 ടിക്കറ്റുകളും വിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം  നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാന ഘടനയാണുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിബി ജി റാം ജി : ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു

ന്യൂഡല്‍ഹി: വിബി ജി റാം ജി പദ്ധതി നടത്തിപ്പിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആദ്യ ഗഡുവായി കേന്ദ്ര സര്‍ക്കാര്‍ 25,863 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍...

ശ്രീകൃഷ്ണജയന്തി ഇന്ന് : ബാലഗോകുലം വിവിധയിടങ്ങളിൽ  ശോഭായാത്രകൾ സംഘടിപ്പിക്കും

തിരുവനന്തപുരം : ജന്മാഷ്ടമിദിനമായ ഇന്ന്  ബാലഗോകുലം കേരളത്തിൽ11,500 ശോഭായാത്രകൾ സംഘടിപ്പിക്കും. ശോഭായാത്രകളിൽ അഞ്ചുലക്ഷം കുട്ടികൾ പങ്കെടുക്കും. രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം കെട്ടും. ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ' എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. തിരുവനന്തപുരം,...
- Advertisment -

Most Popular

- Advertisement -