Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiഡോ.വി.പി.ഗംഗാധരന് വധഭീഷണി...

ഡോ.വി.പി.ഗംഗാധരന് വധഭീഷണി : 8.25 ലക്ഷം രൂപ ബ്ലഡ് മണി നൽകണം

കൊച്ചി : പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് വധഭീഷണി.8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

മേയ് 17 നാണ് തപാൽ വഴി ഭീഷണി കത്ത് ലഭിച്ചത് .കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം നല്‍കമെന്നും ഇല്ലെങ്കിൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് ഭീഷണി .

ഡോ. ഗംഗാധരന്റെ ചികിത്സാപിഴവ് കാരണം ഒരു പെണ്‍കുട്ടി മരിച്ചെന്നും അമ്മ ആത്മഹത്യ ചെയ്തുവെന്നുമാണ് ആരോപിക്കുന്നത്. ഇതില്‍ നീതി തേടി പെണ്‍കുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.റിപ്പോർട്ടുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിതകൾക്ക്...

കറ്റോട് മൊബൈൽ ടവറിന് തീപിടിച്ചു: ആർക്കും പരിക്കില്ല

തിരുവല്ല : ടി കെ റോഡിലെ കറ്റോട് ജംഗ്ഷന് സമീപം മൊബൈൽ ടവറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബിഎസ്എൻഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള ടവറിനാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ...
- Advertisment -

Most Popular

- Advertisement -