Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalക്രിമിനല്‍ നടപടിക്രമ...

ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍:  ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കമായി

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമപ്രകാരം മാര്‍ച്ച് മുതല്‍ ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കമായി. അറസ്റ്റിലായ എല്ലാവരുടെയും കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരായ മറ്റുള്ളവരുടെയും വിരലടയാളം, നേത്രാന്തരപടലം, കൃഷ്ണമണി തുടങ്ങിയ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് നടപ്പിലാകുന്നത്.

ഇത്തരത്തിലുളള ഇന്ത്യയിലെ ആദ്യത്തെ വ്യക്തി ശേഖരണം ഡല്‍ഹിയിലും രാജസ്ഥാനിലും പോലീസ് തുടക്കമിട്ടു. ഫോറന്‍സിക് ശാഖയുടെ പരിമിതികള്‍ കാരണം, രക്തസാമ്പിളുകളില്‍ നിന്ന് എടുക്കുന്ന ഡിഎന്‍എ ശേഖരണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2022-ല്‍ പാര്‍ലമെന്റ് പാസാക്കിയതും മൂന്ന് വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലും രാജസ്ഥാനിലും പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്തതുമായ ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമത്തിന് അനുസൃതമായി മാര്‍ച്ച് മുതലാണ് ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.

ഏകദേശം 1,300 പോലീസ് അന്വേഷണ കേന്ദ്രങ്ങളില്‍ ഇത്തരം നടപടികള്‍ നടപ്പിലാക്കുമെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ ചൈത്രമാസ പൊങ്കാല നടന്നു

തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചൈത്രമാസ പൊങ്കാല  തന്ത്രിമുഖ്യൻ തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ദേവസ്വം പ്രസിഡൻറ് വിജയകുമാർ തുണ്ടിയിൽ...

ചക്രവാതചുഴി : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത

തിരുവനന്തപുരം : തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി നവംബര്‍ 13-ഓടെ തെക്കുകിഴക്കന്‍...
- Advertisment -

Most Popular

- Advertisement -