Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഅനധികൃതമായി പമ്പയാറ്റിൽ...

അനധികൃതമായി പമ്പയാറ്റിൽ നിന്നും മണൽ കടത്താൻ ശ്രമം : നാലുപേർ അറസ്റ്റിൽ

പത്തനംതിട്ട: പമ്പ  മൂലക്കയം കിഴക്കേകടവിൽ നിന്ന് അനധികൃതമായി ആറ്റുമണൽ കടത്താൻ ശ്രമിച്ച നാലുപേരെ പിടികൂടി. എരുമേലി തുലാപ്പള്ളി ഈട്ടിക്കൽ വീട്ടിൽ സന്ദീപ് സുധാകരൻ(33), എരുമേലി തുലാപ്പള്ളി പാറക്കൽ  ഗിരീഷ് കുമാർ (45), എരുമേലി  കണമല വർക്കിൽ അരിപ്പറമ്പിൽ വീട്ടിൽ ബിജു ജോർജ് (50), കൊല്ലമുള ഐത്തലപടി ചരിവ് കാലയിൽ വീട്ടിൽ അഷറഫ് (23) എന്നിവരാണ് അറസ്റ്റിലായത്. 2 ലോഡ് ആറ്റുമണൻ  പോലീസ് പിടിച്ചെടുത്തു. രണ്ടു
ടിപ്പറുകളും കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ അഞ്ചരയോടെ  പമ്പാനദിയിൽ നിന്നും അനികൃതമായി ആറ്റുമണൽ വാരി കടത്താനുള്ള ശ്രമമാണ് പമ്പ പോലീസ് ഇടപെട്ട് തടഞ്ഞത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്നാണ് നടപടി.

ആറ്റുമണലുമായാണ്‌ ലോറികൾ പിടിച്ചെടുത്തത്, തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടപടികൾക്ക് ശേഷം ജിയോളജിക്കൽ വകുപ്പിന് വിട്ടുകൊടുത്തു. മണൽ കടത്താൻ ശ്രമിച്ച നാലു പേരെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ  എത്തിച്ച് ജാമ്യത്തിൽ വിട്ടയച്ചു. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലും, പമ്പ എസ് എച്ച് ഓ സി കെ മനോജിന്റെ നേതൃത്വത്തിലുമുള്ള സംഘമാണ് റെയ്‌ഡ്‌ നടത്തിയത്.

മൂന്ന് മാസത്തിനുള്ളിൽ  4 ടിപ്പറുകൾ പിടികൂടുകയും, മണൽ വാരുന്ന പത്തോളം ആളുകൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തുടർന്നും ശക്തമായ പരിശോധന നടത്തും. പരിശോധന നടത്തിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐമാരായ കെ വി സജി, ബിജുമോൻ, എസ് സി പി ഒമാരായ സൂരജ് ആർ കുറുപ്പ്, ബിനുലാൽ എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

എടത്വ-പൊടിയാടി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് താത്കാലികമായി നിർത്തി

എടത്വ : അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് നെടുമ്പ്രം വെളളക്കിണര്‍ ഭാഗത്തും, എടത്വ-കളങ്ങര ചങ്ങനാശ്ശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും, കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയർന്നതിനാൽ  ഈറൂട്ടിലൂടെയുളള  ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചതായി കെ...
- Advertisment -

Most Popular

- Advertisement -