Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകെ.പി.സി.സി പ്രസിഡന്റും...

കെ.പി.സി.സി പ്രസിഡന്റും പുതിയ ഭാരവാഹികളും മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനെ സന്ദർശിച്ചു

കോട്ടയം : കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ  സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റ പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരും  കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ്  നാട്ടകം സുരേഷ്, നഗരസഭാ കൗൺസിലറും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ  ടോം കോര, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ദേവലോകം അരമനയിൽ മാനേജർ യാക്കോബ് റമ്പാൻ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവർ ചേർന്ന് കെ.പി.സി.സി അധ്യക്ഷനെ സ്വീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ

ടെൽഅവീവ് : ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ ആരോപണം . ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നിര്‍ദേശം നല്‍കി. എന്നാൽ...

എറണാകുളത്തും മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം : കുറവ സംഘമെന്ന് സംശയം

എറണാകുളം : എറണാകുളം വടക്കൻ പറവൂരിൽ മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം.പ്രദേശത്തെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ കുറവ സംഘമെന്ന് സംശയിക്കുന്ന മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വീടുകളിലെ പിൻവാതിലുകൾ...
- Advertisment -

Most Popular

- Advertisement -