Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരഞ്ഞെടുപ്പ് ദിനം...

തിരഞ്ഞെടുപ്പ് ദിനം പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍

അലപ്പുഴ: തിരഞ്ഞെടുപ്പ് ദിനം പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും കൃത്യമായി പാലിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സമാധാനപരമായും ക്രമമായുമുള്ള വോട്ടെടുപ്പിനും വോട്ടര്‍മാര്‍ക്ക് യാതൊരു വിധത്തിലുള്ള തടസ്സത്തിനോ വിധേയമാകാതെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം. അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കണം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃക പെരുമാറ്റച്ചട്ട പ്രകാരം, സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന അടയാളക്കുറിപ്പുകള്‍ വെറും വെള്ള കടലാസില്‍ ആയിരിക്കണം. അതില്‍ ഏതെങ്കിലും ചിഹ്നമോ സ്ഥാനാര്‍ഥിയുടെ പേരോ കക്ഷിയുടെ പേരോ ഉണ്ടാകില്ലെന്നും തീരുമാനമെടുക്കണം. വോട്ടെടുപ്പ് ദിവസവും അതിനുമുമ്പുള്ള 24 മണിക്കൂറിനുള്ളിലും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്. പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പോളിങ്ങ് ബൂത്തിനരികെ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നിര്‍മ്മിച്ചിട്ടുള്ള ക്യാമ്പിന് സമീപം അനാവശ്യമായ ആള്‍ക്കൂട്ടം തടയുക.

സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാണെന്ന് ഉറപ്പ് വരുത്തുക. അവര്‍ ഏതെങ്കിലും ചുവര്‍പരസ്യങ്ങളോ, കൊടികളോ ചിഹ്നമോ മറ്റ് പ്രചാരണവസ്തുക്കളോ പ്രദര്‍ശിപ്പിക്കരുത്. ക്യാമ്പുകളില്‍ ഏതെങ്കിലും ആഹാരപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാനോ ആള്‍ക്കൂട്ടം അനുവദിക്കാനോ പാടില്ല. വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെര്‍മിറ്റ് വാങ്ങി അതത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി :തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി .എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. മതചിഹ്നം...

മൂന്ന് മുന്‍നിര നാവികസേനാ കപ്പലുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

മുംബൈ : പ്രധാനമന്ത്രിനരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ...
- Advertisment -

Most Popular

- Advertisement -