Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ശബരിമല തീർത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ നടക്കുന്ന പരിപാടി രാഷ്ട്രീയ വേദിയാണെന്ന് ആരോപിച്ച്‌ കളമശ്ശേരി സ്വദേശി, ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി എം നന്ദകുമാറാണ് ഹർജി സമർപ്പിച്ചത്.

സെപ്റ്റംബർ 20ന് പമ്പാ തീരത്ത് നടക്കാനിരിക്കുന്ന അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡിന്റെ ഫണ്ട് വിനിയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. ഹിന്ദുമത തത്വങ്ങളിലെ ‘തത്വമസി’യുടെ പ്രചാരണത്തിനായി സർക്കാർ പണം ചെലവഴിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മതകാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായി വിശേഷിപ്പിക്കപ്പെടുന്ന ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് അടക്കം നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുനാട്ടിൽ വൻപുരാവസ്തു ശേഖരം കണ്ടെത്തി: പ്രാചീന ജനവാസത്തിൻ്റെ തെളിവുകളെന്ന് ചരിത്ര ഗവേഷകർ

പത്തനംതിട്ട: പെരുനാട് മന്ദപ്പുഴയിൽ വൻപുരാവസ്തു ശേഖരം കണ്ടെത്തി. മഹാശിലായുത്തിലെ പെട്ടിക്കല്ലറ (സിസ്റ്റ് ബറിയൽ)കളുടെ കൂട്ടമാണ് കണ്ടെത്തിയത്. ശബരിമല താഴ് വരകളിലും നിലയ്ക്കലും കേന്ദ്രീകരിച്ച് പമ്പാതീരത്തുണ്ടായിരുന്ന പ്രാചീനമായ  ജനവാസത്തിൻ്റെ തെളിവുകളെന്ന് ചരിത്ര ഗവേഷകർ. ഡസൻ...

തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ  ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു

പത്തനംതിട്ട : ശബരിമലയിൽ തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. മല കയറുമ്പോൾ ഹൃദയാഘാതമോ മറ്റ് അസുഖങ്ങൾ മൂലമോ മരണം സംഭവിച്ചാൽ സഹായ ധനം കൈമാറുന്നതാണ്...
- Advertisment -

Most Popular

- Advertisement -