Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിനെതിരെ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചവരെ കണ്ടെത്തി മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച്.സമൂഹമാദ്ധ്യമങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച സ്ത്രീകളെ നേരിൽ കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ അന്വേഷിക്കും.സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും.

പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റേ സെബാസ്റ്റ്യന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും .സ്ത്രീകളെ ശല്യം ചെയ്തു, പീഡിപ്പിച്ചു തുടങ്ങിയവ ആരോപിച്ച് പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും ഷിന്റോ പരാതി നൽകിയിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആറു പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്.എന്നാൽ ഇരയാക്കപ്പെട്ടവർ ആരും പൊലീസില്‍ നേരിട്ടു പരാതി നല്‍കിയിട്ടില്ല. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു; മകൾക്ക് ആശ്രിത നിയമനം

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐക്ക് വിട്ടു.മന്ത്രിസഭാ യോഗത്തിലാണ്  അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം...

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു.ഭക്ഷ്യവിഷബാധ കാരണമെന്നാണ് സംശയം.കൊല്ലം നിലമേൽ സ്വദേശി ഷാജി (42), ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -