Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎംഡിഎംഎ വിൽപ്പന...

എംഡിഎംഎ വിൽപ്പന ; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : കർണാടകയിൽ നിന്ന് എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റുചെയ്തു.തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫയെയാണ്(37) എക്സൈസ് അധികൃതർ പിടികൂടിയത്. രോഗികളുമായി കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ വാങ്ങുന്ന എംഡിഎംഎ നാട്ടിലെത്തിച്ച് ആവശ്യക്കാർക്കു നൽകുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് അറിയിച്ചു.രോഗികളുമായി വരുമ്പോൾ എക്സൈസ്, പൊലീസ് പരിശോധനയില്ലാതെ കടന്നുപോകാമെന്ന സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു വിൽപന . മാസങ്ങളായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എച്ച്.എം.പി. വൈറസ് : അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന്...

ജില്ലയിലെ റോഡ് നിർമാണവും പുനരുദ്ധാരണവും നിലച്ചതോടെ  തദ്ദേശസ്ഥാപനങ്ങളുടെ നിരവധി പദ്ധതികൾ മുടങ്ങി

പത്തനംതിട്ട : ജില്ലയിലെ റോഡ് നിർമാണവും പുനരുദ്ധാരണവും നിലച്ചതോടെ തദ്ദേശസ്ഥാപനങ്ങളുടെ നിരവധി പദ്ധതികൾ മുടങ്ങി. പൂർത്തിയാക്കിയ ജോലികൾക്ക് സർക്കാരിൽ നിന്ന് തുക ലഭിക്കാൻ വൈകുന്നതും നിർമാണ ചെലവ് അനുസരിച്ച് നിരക്ക് വർധന നടപ്പാക്കാത്തതുമാണ്...
- Advertisment -

Most Popular

- Advertisement -