Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവിജില്‍ തിരോധാന...

വിജില്‍ തിരോധാന കേസ് : അസ്ഥിഭാഗങ്ങൾ കണ്ടെത്തി

കോഴിക്കോട് : ആറുവര്‍ഷം മുന്‍പ് കാണാതായ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ നിർണായക കണ്ടെത്തൽ.സരോവരം തണ്ണീർത്തടത്തിൽ നടത്തിയ തിരച്ചിലിൽ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ ലഭിച്ചു .ഏഴു ദിവസമായി നടന്നു വരുന്ന തിരച്ചിലിലാണ് പല്ലുകളുടെയും വാരിയെല്ലിന്റേതെന്നു കരുതുന്ന അസ്ഥിയുടെയും ഭാഗങ്ങൾ കണ്ടെത്തിയത് .വിജിലിന്‍റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.

2019 മാര്‍ച്ച് 24-നാണ് വിജിലിനെ കാണാതായത് .ലഹരി ഉപയോഗത്തിനിടെ അമിതമായ തോതിൽ ലഹരിമരുന്നു കുത്തിവച്ചതിനെ തുടർന്ന് വിജിൽ മരിച്ചതായും തുടർന്ന് മൂന്നു സുഹൃത്തുക്കൾ ചേർന്നു തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയെന്നുമാണ് കേസ് .വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ആണ് കേസിലെ പ്രതികൾ.ഇതിൽ നിഖിലിലും ദീപേഷും പോലീസ് കസ്റ്റഡിയിലാണ് .രണ്ടാം പ്രതി രഞ്ജിത്ത് ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കുമായെത്തി തിരുവല്ലയിൽ മോഷണശ്രമം നടത്തിയ സംഘത്തെ പിടികൂടി

തിരുവല്ല : മോഷ്ടിച്ച ബൈക്കുമായി തിരുവല്ലയിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവർ സംഘത്തെ  തിരുവല്ല പോലീസ് സംഘം പിടികൂടി കോട്ടയം പോലീസിന് കൈമാറി. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയിൽ വീട്ടിൽ അഭിജിത്(21), പന്തളം കടയ്ക്കാട്...

നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി

കോട്ടയം : കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി.  പാറശ്ശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്നുള്ള...
- Advertisment -

Most Popular

- Advertisement -