കൊല്ലം : നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെ പരിക്കും ഗുരുതരമല്ല. കയറ്റത്തിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം മെന്നാണ് പ്രാഥമിക വിവരം.






