Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി ബില്ല്...

വൈദ്യുതി ബില്ല് 1000 രൂപ വരെ  പണമായി സ്വീകരിക്കാനുള്ള തീരുമാനവുമായി  കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കണം.

ബോർഡിൽ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായ നടപടി ക്രമമാണ്. അധികം വരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി സ്ഥലം മാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു.

ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണം സ്വീകരിച്ചിരുന്നത് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാക്കി ചുരുക്കി. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഇന്നു 11ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സംസ്ഥാന അദ്ധ്യക്ഷനെ ഔദ്യോഗികമായി...

പേരാമ്പ്രയിൽ സംഘർഷം: പരുക്കേറ്റ യുഡിഎഫുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്:പ്രതിഷേധം

കോഴിക്കോട്:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ എൽഡിഫ് -യുഡിഫ് സംഘട്ടനത്തിൽ സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുഡിഎഫുകാരെ ആശുപത്രിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ,...
- Advertisment -

Most Popular

- Advertisement -