Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsനെൽകൃഷി മേഖയിലെ...

നെൽകൃഷി മേഖയിലെ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം അപ്പർകുട്ടനാട് സന്ദർശിച്ചു

തിരുവല്ല : നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അപ്പർ കുട്ടനാട് മേഖലയിലെത്തി. ചാത്തങ്കരി പാടശേഖരം, ചാത്തങ്കരി- മേപ്രാൽ തോട് എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കേന്ദ്ര കൃഷി ജോയിന്റ് സെകട്ടറി എസ്. രുക്മിണിയുടെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മിഷണർ എ.എൻ.മെഷ്റാം, ഹൈദരാബാദ് ഐസിഎആറിൽ നിന്നുള്ള സീനിയർ ശാസ്ത്രജ്ഞ ദിവ്യ ബാലകൃഷ്ണൻ, ശാസ്ത്രജ്ഞരായ വി.മാനസ, എസ്.വിജയകുമാർ, ആർ. ഗോപിനാഥ്, എസ്.ജി.പവാർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

ഒക്ടോബർ 10 ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംസ്ഥാനത്ത് സന്ദർശനം നടത്തും. ഇതിനു മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. സംസ്ഥാനത്തെ നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സംയുക്ത കർഷക വേദി രക്ഷാധികാരി കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം സന്ദർശിച്ചത്.

കർഷക മോർച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജി രാഘവൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷേർലി സക്കറിയ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, വിജയകുമാർ മണിപ്പുഴ, പി.ഉണ്ണികൃഷ്ണൻ, സാം ഈപ്പൻ, ഹരികൃഷ്ണൻ എസ്.പിള്ള,  എന്നിവർ ഒപ്പം ഉണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പച്ചമണ്ണ് ഖനനം : 3 ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു

തിരുവല്ല : അനധികൃതമായി പച്ചമണ്ണ്  ഖനനം ചെയ്ത് കടത്താൻ ശ്രമിച്ച മൂന്ന് ടിപ്പറുകളും ഒരു മണ്ണ് മാന്തിയന്ത്രവും കീഴ്വായ്പൂർ പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെ  നൈറ്റ്‌ പട്രോൾ സംഘമാണ്  പിടിച്ചെടുത്തത്. കുന്നന്താനം...

മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്

തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന...
- Advertisment -

Most Popular

- Advertisement -