Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsനവാഹം: ഉത്രമേൽ...

നവാഹം: ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ കുമാരി പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ  ഭാഗമായി ഇന്നലെ വൈകിട്ട് കുമാരി പൂജ നടന്നു. ഒമ്പത് ദിവസം  നീണ്ടു നിന്നിരുന്ന  നവാഹം ഇന്ന് സമാപിക്കും.

ഇന്ന് (2) രാവിലെ 7-ന് ഗായത്രീ ഹോമം, 9-30 ന് മണിദീപ വർണ്ണന,  10-30 ന് പാരായണ സമർപ്പണം. തുടർന്ന് അവഭൃഥസ്നാന ഘോഷയാത്ര. അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ  ക്ഷേത്രത്തിൽ എത്തിച്ചേരും.

തുടർന്നു നടക്കുന്ന കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, ദീപാരാധനയോടു കൂടി നവാഹ യജ്ഞം സമാപിക്കും.

ദേവസ്വം കമ്മറ്റി പ്രസിഡന്റ് വി കെ മുരളീധരൻ നായർ, സെക്രട്ടറി മനോജ് കുമാർ, വൈസ് പ്രസി. കെ വി കിരൺകുമാർ, ജേ. സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി പി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമർദം : വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച(27) 4 ജില്ലകളിൽ യെല്ലോ...

താനൂർ കസ്റ്റഡി മരണം:നാലു പൊലീസുകാര്‍ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു .സിപിഒ മാരായ ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ പിടികൂടിയത്. ലഹരി...
- Advertisment -

Most Popular

- Advertisement -