Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsവന്ദേഭാരത് ട്രെയിനുകളിൽ...

വന്ദേഭാരത് ട്രെയിനുകളിൽ മോശം ഭക്ഷണം: വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടിയില്ല

തിരുവനന്തപുരം : റെയില്‍വേയുടെ പ്രീമിയം ട്രെയിനായ വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടിയില്ല. ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നതു തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിലാണ്. നേരത്തെ കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തതാണു പരാതിക്കിടയാക്കിയതെങ്കില്‍ കഴിഞ്ഞ ദിവസം ട്രെയിനില്‍ വിതരണം ചെയ്ത പരിപ്പുകറിയില്‍ പുഴുവിനെ കണ്ടതായാണ് പരാതിയുണ്ട്. ദക്ഷിണ റെയില്‍വേ കരാര്‍ നല്‍കിയ ട്രെയിനുകളായതിനാല്‍ മേഖലാ ഓഫീസ് നടപടിയെടുക്കട്ടെ എന്നാണ് നിലപാട്.

എന്നാൽ കരാര്‍ റദ്ദാക്കാനോ പകരം നല്ല ഭക്ഷണം വിതരണം ചെയ്യാനോ കഴിയുന്നില്ല. കരാറുകാരായ ബ്രന്ദാവന്‍ ഫുഡ്‌സിനെതിരെ നടപടിക്കു ശ്രമിച്ചപ്പോള്‍ കരാര്‍ക്കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. അതിനാലാണ് റെയില്‍വേ നടപടിയിലേക്ക് നീങ്ങാത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടും ചൂട് തുടരുന്നു : സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഏപ്രിൽ 19 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ്...

വ്യോമസേനയിലേക്കുള്ള അഗ്‌നിവീര്‍വായു രജിസ്‌ട്രേഷന്‍ എട്ടിന് ആരംഭിക്കും

ആലപ്പുഴ: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു 2025 റിക്രൂട്ട്‌മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിന് ആരംഭിക്കും. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. https://https://agnipathvayu.cdac.in സൈറ്റിലൂടെ...
- Advertisment -

Most Popular

- Advertisement -