Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsതദേശതിരഞ്ഞെടുപ്പ് :...

തദേശതിരഞ്ഞെടുപ്പ് : നിരീക്ഷകരെ നിയമിച്ചു

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ  ഡോ. എം സി റെജിൽ  പൊതു നിരീക്ഷകനാകും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി എം രാജേഷ് ഇലന്തൂർ, കോന്നി ബ്ലോക്ക് പഞ്ചായത്തിലെയും പത്തനംതിട്ട നഗരസഭയുടെയും  ഇടുക്കി ജില്ല ഓഡിറ്റ് ഓഫീസ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ മാത്യു ജേക്കബ് പന്തളം, പറക്കോട് ബ്ലോക്കിന്റെയും അടൂർ നഗരസഭയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ആർ പി രഞ്ജൻ രാജ് റാന്നി, മല്ലപ്പള്ളി ബ്ലോക്കുകളുടെയും തിരുവല്ല നഗരസഭയുടെയും ചെലവ് നിരീക്ഷകൻ ആകും.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി കമ്മീഷനെ സഹായിക്കാനും  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ നിരീക്ഷിക്കുന്നതിനായുമാണ് ഉയര്‍ന്ന റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊതു നിരീക്ഷകരായും ചെലവ് നിരീക്ഷകരായും നിയമിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയ്ക്ക് മുഖ്യമന്ത്രി ആരംഭം കുറിച്ചു

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു തുടക്കമായി.തമ്പാനൂര്‍ ടെര്‍മിനലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി....

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തിൽ ത്രിവൽസര  കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാദസ്വരം ത്രിവൽസര സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് 2024-2025 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 15 നും 20...
- Advertisment -

Most Popular

- Advertisement -