Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ ദർശനം...

ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും

എടത്വ : തെന്നിന്ത്യൻ സിനിമതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തി ഭഗവതിയുടെ അനുഗ്രഹം തേടിയത്. ക്ഷേത്രത്തിൽ   ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു.

ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ദർശനം നടത്തിയത്. ദർശനത്തിനെത്തിയ താരദമ്പതികളെ ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുൻ അന്താരാഷ്ട്ര വോളിബോൾ താരം എസ്.എ മധു,ഹാരികുട്ടൻ നമ്പൂതിരി ,  ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ക്ഷേത്ര സന്ദർശനത്തിനിടെ നയൻതാരയെയും വിഘ്നേഷ് ശിവനെയും കാണാൻ നിരവധി ഭക്തരും ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ലളിതമായ വേഷത്തിൽ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങൾ പാലിച്ചാണ് ദർശനവും പൂജകളും നിർവഹിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശേരിയിൽ സ്ട്രോങ് റൂമിന്റെ താക്കോൽ കാണാതായി : ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ച് അകത്ത് കയറി

ഏറണാകുളം : വോട്ടെണ്ണൽ ദിനത്തിൽ കളമശേരി മണ്ഡലത്തിലെ സ്ട്രോങ് റൂമിന്റെ താക്കോൽ കാണാതായി.പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്.കളമശേരി, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് കളമശേരി കുസാറ്റിലെ സ്ട്രോങ്...

സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നവംബർ 20 നു ശേഷം  : മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവല്ല: സാമൂഹിക സുരക്ഷാ പെൻഷൻ നവംബർ 20 നു ശേഷം വിതരണം ചെയ്യുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ.   പ്രതിമാസം 2,000 രൂപയായി വർധിപ്പിച്ച തുകയും കുടിശികയിലെ അവസാന ഗഡുവായ 1600 രൂപയും ഉൾപ്പടെ...
- Advertisment -

Most Popular

- Advertisement -