Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരു ബാങ്ക്...

ബെംഗളൂരു ബാങ്ക് വാഹനം കൊള്ളയടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ ; സംഘത്തിൽ മലയാളിയും

ബെംഗളൂരു : ബെംഗളൂരുവിൽ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഏഴുകോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഒരാൾ .അറസ്റ്റിലായ രണ്ടാമത്തെയാൾ മലയാളിയാണ് .ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനാണിയാൾ .ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്.

അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്ന് ബെം​ഗളൂരു പൊലീസ് അറിയിച്ചു.ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു.സംഘം കവർന്ന പണം ചെന്നൈയിൽ നിന്ന് പോലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയുമായുള്ള വാഹനം ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന തടഞ്ഞുനിർത്തി കൊള്ളയടിച്ചത്.രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനം തടഞ്ഞ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പതി ലഡ്ഡു വിവാദം പ്രത്യേക സംഘം അന്വേഷിക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ സംഘത്തിന് രൂപം നൽകാൻ സുപ്രീംകോടതി നിർദേശം.2 സിബിഐ ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പൊലീസിലെ 2 ഉദ്യോഗസ്ഥര്‍, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി...

പത്തനംതിട്ടയിൽ കേരള കോൺ നേതാക്കൾക്കെതിരെ നടപടി : രണ്ട് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട : പത്തനംതിട്ടയിൽ കേരള കോൺ നേതാക്കളായ  രണ്ട്  പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി. കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിലിനെയും കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ്...
- Advertisment -

Most Popular

- Advertisement -