Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഎ പത്മകുമാറിൻ്റെ...

എ പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി പരിശോധന

ആറന്മുള: ശബരിമല സ്വർണാപഹരണ കേസിൽ റിമാൻഡിലായ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മ കുമാറിൻ്റെ ആറന്മുളയിലെ വിട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 12 ന് എത്തിയ  ഏഴംഗ എസ് ഐ ടി സംഘം പത്മകുമാറിൻ്റെ കീച്ചംപറമ്പിൽ വീട്ടിൽ ആണ് 2 മണിക്കൂറിലധികം പരിശോധന നടത്തിയത്. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി.

എന്നാൽ മാധ്യമങ്ങൾ ദ്യശ്യങ്ങൾ പകർത്താൻ ആരംഭിച്ചതോടെ വീടിൻ്റെ ഗെയിറ്റും വാതിലും അടച്ചു. ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കുന്നതിനായാണ്  പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു

അടൂർ: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത്(32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ  തെങ്ങുംന്താര ജംക്ഷനിലാണ് അപകടം നടന്നത്. കെ.പി. റോഡിൽ അടൂർ ഭാഗത്ത്...

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്കേറ്റു

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു .ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് (78) പരിക്കേറ്റത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വരി...
- Advertisment -

Most Popular

- Advertisement -