Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

തിരുവനന്തപുരം : തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം.

സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് വാഹനാപകടത്തിൽ 2 പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം

കോട്ടയം: എം സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്മോൻ ജെയിംസ് (43),കൊല്ലാട്...

കോയമ്പത്തൂർ കൂട്ട ബലാത്സംഗം : 3 പ്രതികളെ വെടിവച്ചിട്ട് പൊലീസ്

ചെന്നൈ : കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത 3 പ്രതികളെ വെടിവച്ച്‌ കീഴ്‌പ്പെടുത്തി പൊലീസ്. തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ കാലിൽ വെടിയേറ്റു. ഞായറാഴ്ച രാത്രി 11...
- Advertisment -

Most Popular

- Advertisement -