Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു

ആലപ്പുഴ: തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആറ് നഗരസഭകളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം കളക്ടറേറ്റിൽ ആരംഭിച്ചു. കളക്ട്രേറ്റിലെ ഗോഡൗണില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ അലക്സ് വർഗീസ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും എആർഒയുമായ കെ എം ഷിബുവിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

ആര്യാട്, ചമ്പക്കുളം, മാവേലിക്കര, മുതുകുളം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും, കായംകുളം, മാവേലിക്കര എന്നീ നഗരസഭകളിലേക്കുമാണ് വെള്ളിയാഴ്ച വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തത്. നവംബർ 29 ന് അമ്പലപ്പുഴ, ചെങ്ങന്നൂർ, ഭരണിക്കാവ്, തൈക്കാട്ടുശ്ശേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആലപ്പുഴ, ചെങ്ങന്നൂർ എന്നീ നഗരസഭകളിലേക്കും വിതരണം ചെയ്യും. നവംബർ 30ന് വെളിയനാട്, കഞ്ഞിക്കുഴി, പട്ടണക്കാട്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തുകൾക്കും ഹരിപ്പാട്, ചേർത്തല എന്നീ നഗരസഭകൾക്കും യന്ത്രങ്ങള്‍ വിതരണം ചെയ്യും.

ഓരോ ബ്ലോക്കുകളിലേക്കും പ്രത്യേകം സജ്ജീകരിച്ച കവചിത വാഹനങ്ങളിലാണ് യന്ത്രങ്ങൾ  കൊണ്ടുപോകുന്നത്.പ്രാഥമികതല ചെക്കിങ് പൂര്‍ത്തിയാക്കിയ 3305 കണ്‍ട്രോള്‍ യൂണിറ്റുകളും 9206 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ മൂന്നിന് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്കിന് പുൽമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക...

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ...
- Advertisment -

Most Popular

- Advertisement -