Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsവൈദ്യുത നക്ഷത്ര...

വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റും വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഇതിൽനിന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

നക്ഷത്ര വിളക്കുകളുടെയും ദീപാലങ്കാരങ്ങളുടെയും പണികൾ താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കുക.
വൈദ്യുത പ്രതിഷ്ഠാപനത്തിൽ 30 മില്ലി ആമ്പിയറിന്റെ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കണം.
നക്ഷത്രദീപാലങ്കാരങ്ങളുടെ വയറുകൾ കൈയെത്താത്ത (പ്രത്യേകിച്ച് കുട്ടികളുടെ) ദൂരത്ത് സ്ഥാപിക്കണം.

ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടി യോജിപ്പിച്ചതോ, കാലഹരണപ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരങ്ങൾക്ക് ഉപയോഗിക്കരുത്. ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ.കണക്ടറുകൾ ഉപയോഗിച്ചു മാത്രമേ വയറുകൾ കൂട്ടി യോജിപ്പിക്കാൻ പാടുള്ളൂ. ജോയിന്റുകൾ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്തിരിക്കണം.ഗ്രില്ലുകൾ ഇരുമ്പു കൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമ്മിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾക്കുള്ള വയറുകൾ വലിക്കാതിരിക്കുക.വീടുകളിലെ എർത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുവൈറ്റ് തീപിടുത്തം : മരിച്ച മലയാളികളുടെ മൃതദേഹം 10.30യോടെ കൊച്ചിയിലെത്തും

കൊച്ചി : കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും.മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും.23 മലയാളികളുടെ മൃതദേഹമാണു...

ശബരിമല വിമാനത്താവളം: പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം:  നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന പി എം -ഗതിശക്തി വകുപ്പും വിമാനത്താവള നിർമാണത്തിനായി അനുമതി നൽകി. ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം...
- Advertisment -

Most Popular

- Advertisement -