Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiമിനിമം ചാര്‍ജ്...

മിനിമം ചാര്‍ജ് 15 രൂപയാക്കണം : സ്വകാര്യ ബസുകളുടെ സമരപ്രഖ്യാപനം 8 -ന് ചേരുന്ന യോ​ഗത്തിൽ ഉണ്ടാകും

കൊച്ചി: മിനിമം ചാര്‍ജ് 15 രൂപയാക്കണമെന്ന നിർദേശവുമായി സ്വകാര്യ ബസുകളുടെ സമരപ്രഖ്യാപനം പാലക്കാട് 8 -ന് ചേരുന്ന യോ​ഗത്തിൽ തീരുമാനിക്കും. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശങ്ങള്‍ അപര്യാപ്തമാണെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലാണ്. ഈ നഷ്ടം നികത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ബസുടമകള്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഒരു ദിവസം പോലും സര്‍വീസ് നടത്താന്‍ കഴിയാത്ത പരിതസ്ഥിതിയിലാണ്. ഇത്തരമൊരു അവസ്ഥയില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും ബസുടമകളുടെ സംഘടനകള്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ് : നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്.നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കിയുള്ള 10...

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് ന‌‌ടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .75 ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം 25 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.1979-ൽ പുറത്തിറങ്ങിയ...
- Advertisment -

Most Popular

- Advertisement -