Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്നാറില്‍ താപനില...

മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ : തണുപ്പ് വര്‍ധിച്ചതോടെ  സഞ്ചാരികളുടെ ഒഴുക്കും കൂടി

മൂന്നാർ : അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ്  താപനില താഴ്ന്നത്. മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ്.

എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്രയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം അടിമാലി വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിംങ് അടർന്ന് വീണ് അപകടം: ഒരാൾക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കെട്ടിടത്തിന്റെ സീലിംങ് അടർന്ന് വീണ് അപകടം. അപകടത്തിൽ പത്തനംതിട്ട കുന്നന്താനം സ്വദേശിയായ സനീഷ് കുമാറിന് (47) പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ്...

കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡൽഹി: മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന കെ ജയകുമാർ കേരള സർക്കാരിന്റെ...
- Advertisment -

Most Popular

- Advertisement -