Tuesday, July 1, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryഭർത്താവിന്റെ മർദ്ദനത്തെ...

ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന്  പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴഞ്ചേരി: ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി സുജ (50) യാണ് മരിച്ചത്. ഇവരെ മർദ്ദിച്ച കേസിൽ ഭർത്താവ് സൈക്കിൾ സജി എന്ന് വിളിക്കുന്ന സജിയെ ആറന്മുള പാെലീസ്  അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കൊട്ടാരക്കര സബ് ജയിലിൽ റിമാൻ്റിൽ കഴിയുകയാണ്.
   
ഒരു മാസം മുൻപാണ് പത്തനംതിട്ടയിലെ പെട്രൊൾ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ച ശേഷം ഭാര്യ സുജയെ ക്രൂരമായി മർദ്ദിച്ചത്. മർദനത്തെ തുടർന്ന് നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും, പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായിരുന്നു.

ഇന്നലെ രാവിലെ  സ്ഥിതി വഷളാവുകയും തുടർന്ന്  മരണം സംഭവിക്കുകയും ആയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17-01-2025 Nirmal NR-415

1st Prize Rs.7,000,000/- NN 873570 (KASARAGOD) Consolation Prize Rs.8,000/- NO 873570 NP 873570 NR 873570 NS 873570 NT 873570 NU 873570 NV 873570 NW 873570 NX 873570...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം : ആറ് പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയിലെ വെടിക്കെട്ടിനിടെ അപകടം. ആറ് പേർക്ക് പരിക്കേറ്റു . ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. ഓലപ്പടക്കത്തില്‍ നിന്ന് തീപൊരി ചിതറി കതിന പൊട്ടിക്കുന്നതിനു സൂക്ഷിച്ചിരുന്ന...
- Advertisment -

Most Popular

- Advertisement -