Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaന്യൂനപക്ഷ കമ്മീഷൻ...

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്: ചികിത്സയിലിരിക്കെ യുവതിയുടെ മരണം: റിപ്പോർട്ട് തൃപ്തികരമല്ലെന്നും വിശദറിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് സമർപ്പിച്ച മറുപടി തൃപ്തികരമല്ലെന്നും കൂടുതൽ വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിന് മുമ്പ് നൽകണമെന്നും കർശന നിർദ്ദേശം നൽകി കമ്മീഷൻ. സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ നടത്തി സിറ്റിങ്ങിലാണ് നിർദ്ദേശം നൽകിയത്.

അമ്പലപ്പുഴ കരൂർ സ്വദേശിനിയാണ് മരിച്ചത്. ഇക്കാര്യത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ആരോഗ്യ വകുപ്പ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റ്, ജില്ല പോലീസ് മേധാവി, മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവർക്ക് നോട്ടീസ് നൽകുകയായിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ശരിയായ ഫോറമാറ്റിൽ പോലും നൽകിയിട്ടില്ലെന്നും ഇത് പരിഹരിച്ച് കൂടുതൽ വിശദമായ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. ആകെ 11 കേസുകളാണ് ചൊവ്വാഴ്ച കമ്മീഷൻ പരിഗണിച്ചത്. ഇതിൽ രണ്ടു കേസുകൾ തീർപ്പാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.ടിയുടെ വീട്ടിലെ മോഷണം : ജോലിക്കാർ ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

കോഴിക്കോട് : എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വീട്ടിലെ ജോലിക്കാർ ഉൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുകയാണ്. എം.ടിയുടെ നടക്കാവിലെ വീട്ടിൽ...

നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ഹിന്ദുമത പരിഷത്തിന്റെ അയ്യപ്പ സംഗമത്തിൽ ആവശ്യപ്പെട്ടു

കോഴഞ്ചേരി: ആചാര സംരക്ഷണത്തിനായി നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് 114-മത് ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൻ്റെ നാലാം ദിവസം നടന്ന അയ്യപ്പ ഭക്ത സംഗമത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന...
- Advertisment -

Most Popular

- Advertisement -