Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി ഇന്ന്...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. രാവിലെ 10:45 ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം എന്നിവ അദ്ദേഹം നിർവഹിക്കും.

മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും അദ്ദേഹം നിർവഹിക്കും. പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് പുറത്തിറക്കും .ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ അത്യാധുനിക റേഡിയോ സർജറി സെന്ററിന് പ്രധാനമന്ത്രി തറക്കല്ലിടും.പുതിയ പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങുകൾക്കു ശേഷം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. ഉച്ചയോടെ അദ്ദേഹം മടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാനായി

ന്യൂഡല്‍ഹി: പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. 2025 ഡിസംബർ 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ നിങ്ങളുടെ...

പാകിസ്താനില്‍ സൈനിക ആസ്ഥാനത്തിന് സമീപം സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിനു പുറത്ത് ശക്തമായ കാർ ബോംബ് സ്‌ഫോടനം.പത്ത് പേർ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. മരണസംഖ്യ...
- Advertisment -

Most Popular

- Advertisement -