പാലക്കാട് : ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് യുവാവ് ആത്‍മഹത്യ ചെയ്‌തു.പാലക്കാട് കഞ്ചിക്കോട് മേനോൻ പാറ സ്വദേശി അജീഷ് ആണ് തിങ്കളാഴ്ച തൂങ്ങി മരിച്ചത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി മൂലമാണ് അജീഷ് ആത്മഹത്യ ചെയ്തതെന്നാണ് കുടുബത്തിന്റെ ആരോപണം.
റുബിക് മണി എന്ന ആപ്ലിക്കേഷനിൽ നിന്നാണ് അജീഷ് പണം വായ്പ എടുത്തത്. തിരിച്ചടവ് വൈകിയതോടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശം എത്തി. ഇതിൽ മനംനൊന്താണ് അജീഷ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി.






