Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaമെഡിക്കൽ റെക്കോർഡ്സ്...

മെഡിക്കൽ റെക്കോർഡ്സ് ഏകദിന ശില്പശാല ബിലീവേഴ്സിൽ

തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടന്നു. ബിലീവേഴ്സ് ആശുപത്രി അസോ ഡയറക്ടർ ഡോ ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ റെക്കോർഡ് വിഭാഗം മേധാവിയും നവജാതശിശുവിഭാഗം കൺസൾട്ടൻ്റുമായ ഡോ സുമിത അരുൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ അസോ ഡയറക്ടർ  സണ്ണി കുരുവിള, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, റവ ഫാ തോമസ് വർഗീസ്, മെഡിക്കൽ റെക്കോർഡ്സ് വിഭാഗം അസി മാനേജർ  ജിജി ജോർജ് എന്നിവർ പ്രസംഗിച്ചു.

ഡിജിറ്റൽ നവീകരണത്തിലൂടെ മെഡിക്കൽ റെക്കോർഡ്സ് വിഭാഗം  ആധുനികവത്കരിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ശില്പശാലയിൽ വിവിധ ആശുപത്രികളിൽ നിന്നെത്തിയ ഡോക്ടർമാരും നിയമജ്ഞരും എം ആർ ഡി വിദഗ്ധരും ഐ ടി ഉദ്യോഗസ്ഥരും ക്ലാസ്സുകൾ നയിച്ചു. ആരോഗ്യപ്രവർത്തകരും നിയമവിദഗ്ധരും മെഡിക്കൽ, നഴ്സിംഗ്, അലൈഡ് വിദ്യാർത്ഥികളും അടക്കം 150 – ഓളം പേർ ശില്പശാലയിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബ്ദം കൊണ്ട് ജനമനസുകൾ കീഴടക്കിയ പ്രമുഖ അനൗൺസർ കോഴഞ്ചേരി  ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

കോഴഞ്ചേരി : ശബ്ദം കൊണ്ട് ജനമനസുകൾ കീഴടക്കിയ പ്രമുഖ അനൗൺസർ കോഴഞ്ചേരി മുരിക്കേത്ത് വടക്കേൽ എ.പി. ഗോപാലകൃഷ്ണൻ നായർ (68)അന്തരിച്ചു. സംസ്കാരം നാളെ നടക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശബരിമലയിലെ അനൗൺസറാണ് ഗോപാലകൃഷ്ണൻ നായർ....

ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു

തിരുവല്ല: പെരിങ്ങര 1110-ാം നമ്പർ  എൻ. എസ്. എസ്. കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കരയോഗം വൈസ് പ്രസിഡന്റ്  അഭിലാഷ് കുമാർ മീനാക്ഷി ഉദ്ഘാടനം ചെയ്തു. തുടർന്ന് സത്യപ്രതിജ്ഞ...
- Advertisment -

Most Popular

- Advertisement -