Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsതൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി...

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി

തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പിൽ സെഷൻസ് കോടതി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്‍റണി രാജുവിന് 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത്. ഇതോടെ ആന്‍റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു

തിരുവല്ല : കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് 2023 (ചെണ്ട) ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു. ചടങ്ങില്‍ കൗൺസിലർ  വിജയന്‍ തലവന പൊന്നാടയണിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ...

അൽ ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി ഭീകരാക്രമണക്കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. അൽ ഫലാഹ്...
- Advertisment -

Most Popular

- Advertisement -