കോട്ടയം : ജില്ലയിലെ പ്രമുഖ ദേവാലയമായ അതിരമ്പുഴ പള്ളി തിരുനാളിൻ്റെ പ്രധാന ദിവസമായ ജനുവരി 24, 25 തീയതികളിൽ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തിരുനാളിനോട് അനുബന്ധിച്ച് ഏറ്റുമാനൂർ സ്റ്റേഷനിൽ വഞ്ചിനാട്, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് എല്ലാ വർഷവും സ്റ്റോപ്പ് അനുവദിച്ചിരുന്നതാണ്.
കോട്ടയത്തിന്റെ വിവിധ ഭാഗത്തുനിന്നും മലബാർ മേഖലയിലേയ്ക്ക് കൃഷിയ്ക്കും മറ്റു വാണിജ്യ ആവശ്യങ്ങൾക്കുമായി കുടിയേറിപ്പാർക്കേണ്ടി വന്ന വിശ്വാസസമൂഹത്തിന് അതിരമ്പുഴ തിരുനാളിന് എത്തിച്ചേരുന്നതിന് ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നത്.






