Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ മഹാദേവ ക്ഷേത്ര...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവം :  ഒരുക്കങ്ങൾ വിലയിരുത്തി 

കോട്ടയം: ഏറ്റുമാനൂർ  മഹാദേവ ക്ഷേത്രത്തിലെ  ഉത്സവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ദേവസ്വം  വകുപ്പ് മന്ത്രി വി എൻ വാസവൻ്റ അധ്യക്ഷതയിൽ ചേർന്ന  വകുപ്പുകളുടെ യോഗം വിലയിരുത്തി. വകുപ്പുകളുടെ ഏകോപനത്തിനായി റവന്യു കൺട്രോൾ റൂം സജ്ജമാക്കും. ഏഴരപ്പൊന്നാന, ആറാട്ട് ദിവസങ്ങളിൽ കുടുതൽ പോലീസുകാരുടെ സേവനമുണ്ടാകും. ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പോലീസ് എയ്‌ഡ്‌ പോസ്റ്റ് പ്രവര്‍ത്തിക്കും. 

ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും  അഗ്നിരക്ഷാ സേനയുടെ സേവനമുണ്ടാകും.  സാനിറ്റേഷനും ക്ലോറിനേഷനും  ആരോഗ്യ വകുപ്പ് നടപടി  സ്വീകരിക്കും, ആംബുലൻസ് സൗകര്യം ഉറപ്പാക്കും. ആരോഗ്യ വകുപ്പുമായി ചേർന്ന് സംയുക്ത സ്ക്വാഡ് രൂപീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്  ഭക്ഷ്യ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വനം വകുപ്പ് എലഫെൻ്റ് സ്ക്വാഡിൻ്റെ സേവനം ഉറപ്പാക്കണം. 

ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടോമി കുരുവിള, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ആര്‍.ഡി.ഒ  ജിനു പുന്നൂസ്, കോട്ടയം തഹസിൽദാർ ടി.എസ്. സനിൽകുമാർ, വിവിധ വകുപ്പ് മേധാവികൾ  തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർണാടകയിൽ ഇഡി ഉ​ദ്യോ​ഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കൊടുങ്ങല്ലൂർ എഎസ്ഐ കസ്റ്റഡിയിൽ

തൃശ്ശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ എഎസ്ഐ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഷെഫീർ...

കാട് മൂടി കിടന്നിരുന്ന പുളിക്കീഴ് കടവിന് ശാപമോക്ഷം

തിരുവല്ല: കാൽ നൂറ്റാണ്ട് കാലമായി കാട് മൂടി കിടന്നിരുന്ന പുളിക്കീഴ് കടവിന് ശാപമോക്ഷം. നെടുമ്പ്രം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന പുളിക്കീഴ് പാലത്തിൻറെ താഴെയായുള്ള കടവിനാണ് ശാപമോക്ഷം ലഭിച്ചത്. പ്രദേശവാസികൾക്ക് പുറമേ  നൂറുകണക്കിന്...
- Advertisment -

Most Popular

- Advertisement -