Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപത്തനംതിട്ട ജില്ലാ...

പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബ്  പ്രവർത്തനം ഇന്ന് ആരംഭിക്കും

കോഴഞ്ചേരി : പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബ് ഇന്ന് ആറന്മുള മാലക്കരയ്ക്ക് സമീപം പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 4 ന് മാലക്കര ആൽത്തറ ജംഗ്ഷന് സമീപം ജില്ലാ റൈഫിൾ ക്ലബ്ബിൽ ഡിജിപി മനോജ് ഏബ്രഹാം ഉദ്ഘാടനം നിർവഹിക്കും.   അസോസിയേഷൻ പ്രസിഡൻ്റ് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ അധ്യക്ഷത വഹിക്കും.

പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഐജി ആർ. നിശാന്തിനി, കമാൻഡിങ് ഓഫിസ് 14 കെ. ബറ്റാലിയൻ എൻസിസി പത്തനംതിട്ട കേണൽ കെ.  മായങ്ക്ഖാരെ, ക്ലബ്ബ് സീനിയർ വൈസ് പ്രസിഡൻ്റ് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്,   കേരളാ സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി പ്രഫ. വി. സി.ജയിംസ്, ഇന്ത്യൻ ഒളിമ്പിക് ഷൂട്ടർ പ്രഥ്വിരാജ് തൊണ്ടൈമാൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. കെ.എസ്. ജഗൻ മോഹൻ, ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഫാ. സിജോ പന്തപ്പള്ളിൽ തുടങ്ങിയവർ പങ്കെടുക്കും.                            

10 മീറ്റർ ഇൻഡോർ ഷൂട്ടിംങ് റേഞ്ചും 25,50 മീറ്ററുകളിൽ ഔട്ട്ഡോർ ഷൂട്ടിംങ് റേഞ്ചും ഓപ്പൺ സ്റ്റേഡിയവും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ട്രാപ്പ് ആൻഡ് സ്കിറ്റ് ഷൂട്ടിംങ് റേഞ്ചും ക്ലബ്ബിൽ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള ഷൂട്ടിംങ് പരിശീലനം അടുത്ത മാസം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഗുലർ ഡിപ്ലോമ പ്രവേശനം : അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്‌, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/സിബിഎസ്ഇ-എക്സ് മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ...

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് ഒൻപതു വരെ നിരോധിച്ച് ജില്ലാ...
- Advertisment -

Most Popular

- Advertisement -