Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാചക വാതക...

പാചക വാതക വില കൂട്ടി : ഗാര്‍ഹിക  സിലിണ്ടറിന്  60 രൂപ വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 രൂപയായി.

നേരത്തേ വില 863 രൂപയായിരുന്നു. വില വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബെയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വില 879 രൂപയില്‍ നിന്ന് 030 രൂപയായും ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായും ഉയര്‍ന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്

സ്റ്റോക്ഹോം : 2025ലെ സമാധാന നൊബേൽ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത് .വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തിനും പോരാട്ടത്തിനുമാണ് സമാധാനത്തിനുള്ള...

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ : പൊലീസുകാരന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു .ഇന്നലെ വൈകിട്ട് മജൽട്ട ഗ്രാമത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റിട്ടുണ്ട് .ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ...
- Advertisment -

Most Popular

- Advertisement -